ഈ ലോകത്തിലുള്ള ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ജന്മം കൊണ്ട് മാത്രമല്ല, ഓരോ മനുഷ്യനും തങ്ങളുടെ ജീവിതം കൊണ്ടും ചിന്താശേഷികൊണ്ടും അനുഭവംകൊണ്ടും എല്ലാം വ്യത്യസ്തരാണ്. എന്നാല്‍ മറ്റുചിലര്‍ തങ്ങളുടെ ജീവിതം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താറുണ്ട്. ആരുടെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് കൗതുകമായിരിക്കും. കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രദീപ് പൈനും അങ്ങനെയൊരു വ്യക്തിയാണ്.
പ്രദീപിന്റെ സൈക്കിളിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വളരെ പ്രത്യേകത നിറഞ്ഞ സൈക്കിളാണ് പ്രദീപിന്റേത്. മൊത്തം വെളിച്ചം നിറച്ച് രാത്രിയിലൂടെ അത് സഞ്ചരിക്കുമ്പോള്‍ ആരായാലും കൗതുകം കൊണ്ട് നോക്കിപ്പോകും. ഈ അലങ്കാരപ്പണികള്‍ മാത്രമല്ല പ്രദീപിന്റെ സൈക്കിളിനെ വ്യത്യസ്തമാക്കുന്നത്. അതില്‍ ടൂള്‍ കിറ്റ്, വാട്ടര്‍ ടാങ്ക്, ഫാന്‍ എന്തിനേറെ പറയുന്നു ഈ സൈക്കിളിന് നമ്പര്‍ പ്ലേറ്റ് വരേയും ഉണ്ട്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് പ്രദീപിന് സെറിബ്രല്‍ അറ്റാക്ക് ഉണ്ടായി. അതോടെ ബൈക്ക് ഓടിക്കണ്ട എന്ന് വിദഗ്ദ്ധര്‍ ഉപദേശിച്ചു. ബൈക്ക് ഓടിക്കുന്നത് വളരെ ഇഷ്ടമായിരുന്നു പ്രദീപിന്. അതിനാല്‍ തന്നെ ബൈക്ക് ഓടിക്കാനാവില്ല എന്ന സത്യം അയാളെ കുറച്ചൊന്ന് വേദനിപ്പിച്ചു. എന്നാല്‍ അങ്ങനെയൊന്നും വിട്ടുകൊടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് തന്റെ സൈക്കിള്‍ അദ്ദേഹം ഇങ്ങനെ രൂപമാറ്റം നടത്തിയെടുക്കുന്നത്.
ശരിക്കും ബൈക്ക് പോലെ തന്നെയിരിക്കുന്ന നിറയെ വെളിച്ചം ഘടിപ്പിച്ച തന്റെ സൈക്കിളും കൊണ്ട് തെരുവിലേക്കിറങ്ങുന്ന പ്രദീപിനെ ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കും. മിക്കവാറും വിനോദസഞ്ചാരികളെല്ലാം അയാളോടൊപ്പവും ആ സൈക്കിളിനൊപ്പവും നിന്ന് ചിത്രങ്ങളെടുക്കാറും വീഡിയോ പകര്ത്താറും ഒക്കെയുണ്ട്.
ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്ന ഈ വീഡിയോയിലും ആളുകള്‍ പ്രദീപിനും സൈക്കിളിനും ഒപ്പം സെല്‍ഫിയെടുക്കുന്നത് കാണാം. ഒപ്പം അയാള്‍ സൈക്കിളുമായി ഇറങ്ങുമ്പോള്‍ ആളുകളെല്ലാം നോക്കുന്നതും കാണാം. എന്തായാലും, കൊല്‍ക്കത്തയില്‍ മാത്രമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും പ്രദീപിന്റെ ഈ വെറൈറ്റി സൈക്കിള്‍ ഹിറ്റാണ്.

Comments