
യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ളയാളാണ് റിമി ടോമി. ചുരുങ്ങിയ നാളുകൾകൊണ്ട് വിദേശരാജ്യങ്ങളടക്കം ഇന്ത്യക്കുള്ളിലെ മനോഹര ഇടങ്ങളിലേക്ക് റിമി യാത്ര പോയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെയാത്രയുടെ വീഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ,ന്യൂയോര്‍ക്കില്‍ തിരക്കുള്ള റോഡില്‍ തകര്‍പ്പനായി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് റിമി ടോമി പങ്കുവച്ചിരിയ്ക്കുന്നത്. യിമ്മി.. യിമ്മി എന്ന ട്രെന്റിങ് റീല്‍സിന് റിമി ചുവട് വയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിന് താഴെ വരുന്ന കമന്റുകളാണ് ഏറെ രസകരം.
'അവിടെ കിടന്ന് ഇത്രയും ഡാന്‍സ് ചെയ്തിട്ടും ആരും മൈന്റ് പോലും ചെയ്യുന്നില്ല. അതാണ് നമ്മുടെ രാജ്യവും, യൂറോപ് അമേരിക്ക പോലുള്ള രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. നാട്ടില്‍ വല്ലോം ആയിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായിരിയ്ക്കും സ്ഥിതി' എന്നാണ് ഒരാളുടെ കമന്റ്. ആ പറഞ്ഞതിന് യോജിച്ച് ഒരുപാട് മറുപടി കമന്റുകളും വന്നിട്ടുണ്ട്.






