
മലയാള സിനിമ മേഖലയെ മുഴുവന്‍ കൂപ്പു കുത്തിക്കുന്ന തരത്തില്‍ നിര്‍മ്മാതാക്കളും തീയറ്ററുടമകളും നടത്തുന്ന സമരത്തിനെതിരെ ഉറച്ച പ്രതികരണവുമായി നിര്‍മ്മാതാവും നടനുമായ പ്രൃഥ്വിരാജ് രംഗത്ത്. മലയാള സിനിമയെയും അതിലൂടെ ജീവിക്കുന്നവരേയും തകര്‍ക്കുന്ന ഈ സമരത്തില്‍ തീയറ്ററുടമകളുടെ നിലപാട് തെറ്റാണെന്ന് പൃഥ്വിരാജ് തുറന്നു പറയുന്നു. ഒരു നടനായിട്ടല്ല തികഞ്ഞ സിനിമ പ്രേമി എന്ന നിലയില്‍ ഈ സമരത്തില്‍ ഞാന്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്ക്കുമൊപ്പമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു.






