
എറണാകുളം: ആലുവയിൽ നിന്ന് കാണാതായ അസിസ്റ്റന്റെ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുൻപ് രാവിലെ ജോലിക്കെത്തിയ ഉണ്ണികൃഷ്ണനെ 11 മണിയോടെ കാണാതാവുകയായിരുന്നു. ആലുവ മുഖ്യ തപാൽ ഓഫീസിലെ അസിസ്റ്റന്റെ് പോസ്റ്റ് മാസ്റ്റർ കെ ജി ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തടം സ്വദേശിയാണ് മരിച്ച കെ ജി ഉണ്ണികൃഷ്ണൻ.
പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ സ്റ്റോർ മുറിയിലാണ് ഉണ്ണികൃഷ്ണന്റെ് മൃതദേഹം കണ്ടെത്തിയത്. 16 ന് രാവിലെ ജോലിക്കെത്തിയ ഉണ്ണികൃഷ്ണനെ 11 മണിയോടെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണന്റെ് മൃതദേഹം കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ വളരെ അധികം മാനസിക സമ്മർദ്ദത്തിലായിരുന്നു വെന്നാണ് ലഭിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്.






