More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Chit Chat
  3. Cinema
Loading...

2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ട‌മല്ല; തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണ്; ഉണ്ണി മുകുന്ദൻ

Authored by Web Desk | Last updated: 21 Apr 2024, 7:54 PM | 1 min read

Print
unni-mukundan-reveals-he-blocked-2000-persons-on-his-phone-words-goes-viral
കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ ഉണ്ണി മുകുന്ദൻ കടന്ന് പോകുന്നത്. പുതിയ ചിത്രം ജയ് ​ഗണേശിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു. നടന്റെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. 36 കാരനായ ഉണ്ണി ഇപ്പോഴും അവിവാഹിതനാണ്. ഇതേക്കുറിച്ച് എല്ലാ അഭിമുഖങ്ങളിലും ചോദ്യവും വരാറുണ്ട്.


എന്നാൽ കരിയറിലേക്കാണ് തന്റെ പൂർണ ശ്രദ്ധ എന്നാണ് ഉണ്ണി മുകുന്ദൻ പറയാറുള്ളത്. ആരാധികമാരു‌ടെ വൻ നിര തന്നെ ഉണ്ണി മുകുന്ദനുണ്ട്. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന കാലത്ത് ഉണ്ണി മുകുന്ദനുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇപ്പോഴിതാ താൻ ബ്ലോക്ക് ചെയ്തവരെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ.


1000, 2000 പേരെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞു. എന്റെ പഴയ നമ്പർ ഉണ്ടായിരുന്നു. അത് ലീക്കൗട്ടായി. ഞാൻ സംസാരിച്ച് അപ്പോൾ ബ്ലോക്ക് ചെയ്യും. ഹൈ എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ലേയല്ല. ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് എന്ന് പറയണം. കാരണം അറിയാത്ത നമ്പറാണ്. തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.


ഇൻസ്റ്റ​ഗ്രാമിൽ ഒരുപാട് പേരെ സ്റ്റോൽക്ക് ചെയ്തിട്ടുണ്ട്. അവരെ ഉപദ്രവിക്കുന്ന രീതിയിൽ അല്ല. വെറുതെ നോക്കും. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നില്ല. എല്ലാം ടീമിന് കൊടുത്തു. അവിടെ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ടോക്സിസിറ്റിയാണ്. വല്ലാത്തൊരു ആൾ‌ക്കാരാണ്. എനിക്കവിടേക്ക് പോകാൻ തോന്നുന്നില്ല. ഒരു നായികയോടും തനിക്ക് ക്രഷ് ഇല്ല. ഒന്നുമില്ല. ഒരാളോടും. ഭം​ഗിയുള്ള കുട്ടികളാണ്. പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല.


ട്രോളുകൾ എന്നെ ബാധിച്ചിട്ടില്ല. തെറ്റായ വാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളുമാണ്. എനിക്കിപ്പോൾ കാണാം. എന്റെ സിനിമ ഇറങ്ങുമ്പോൾ സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. നമ്മുടെ ഭാ​ഗത്ത് ന്യായമുണ്ട്. അതുകൊണ്ടാണ് ഞാനിങ്ങനെ ഇരിക്കുന്നത്. ആൾക്കാർക്ക് വാക്കുകൾക്ക് കൊണ്ട് നോവിക്കാൻ പറ്റുമെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാ‌ട്ടി.


കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും ഉണ്ണി മുകുന്ദൻ സംസാരിച്ചു. വില്ലനായി വന്ന് പിന്നീട് നായകനായി. പിന്നീട് നല്ല നായകനായി വരുന്ന സിനിമകൾ നല്ലതാണെങ്കിലും എനിക്ക് ഹാൻഡിൽ ചെയ്യാനായില്ല. നല്ല പ്രൊമോഷൻ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നെ വില്ലനായി അഭിനയിക്കാം, നായകനായി തുടരേണ്ട എന്ന് തീരുമാനിച്ചു.



Tags

  • chit chat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിവാഹത്തിൽ വിശ്വസിക്കുന്നു, എന്നാൽ പ്രായവും സമ്മർദവും എനിക്ക് പ്രശ്നമല്ല: തൃഷ പറഞ്ഞത്

വിവാഹത്തിൽ വിശ്വസിക്കുന്നു, എന്നാൽ പ്രായവും സമ്മർദവും എനിക്ക് പ്രശ്നമല്ല: തൃഷ പറഞ്ഞത്

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

photo-www.instagram.com/instantbollywood,www.instagram.com/kareenakapoorkhan/

സെയ്ഫന് ഇതെന്തുപറ്റി? കരീന എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം; ചര്‍ച്ചയാകുന്നു

രണ്‍വീറും ദീപികയും  ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; നടി കരീന കപൂര്‍ പറയുന്നു

രണ്‍വീറും ദീപികയും ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; നടി കരീന കപൂര്‍ പറയുന്നു

എല്ലാരും തന്റെ ഇന്‍റര്‍വ്യൂസ് ഹിറ്റാണല്ലോയെന്ന് പൊക്കി പറയുമ്പോള്‍ സത്യത്തില്‍ ഒരു കാര്യത്തില്‍ പേടിയുണ്ടായിരുന്നു: മനസ്സ്തുറന്നു ധ്യാന്‍ ശ്രീനിവാസന്‍

എല്ലാരും തന്റെ ഇന്‍റര്‍വ്യൂസ് ഹിറ്റാണല്ലോയെന്ന് പൊക്കി പറയുമ്പോള്‍ സത്യത്തില്‍ ഒരു കാര്യത്തില്‍ പേടിയുണ്ടായിരുന്നു: മനസ്സ്തുറന്നു ധ്യാന്‍ ശ്രീനിവാസന്‍

‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’: വിദ്യാ ബാലൻ

‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’: വിദ്യാ ബാലൻ