
ആലപ്പുഴ : ദല്ലാള്‍ നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും ആലപ്പുഴ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ രംഗത്ത്. സിപിഎമ്മിനെ പിളര്ത്തുന്നതിന് തലപ്പൊക്കമുളള നേതാവിനെ ബിജെപിയില്‍ എത്തിക്കാം എന്ന് തന്നോട് വാഗ്ദാനം ചെയ്തെന്നും ഇതിനായി തന്നോട് നിരന്തരം കോടികള്‍ ആവശ്യപ്പെട്ടുന്നും ശോഭാ സുരേന്ദ്രന് വെളിപ്പെടുത്തി. നന്ദകുമാറില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലൂടെ പണം വാങ്ങിയെന്ന് സ്ഥികരീച്ച ശോഭ സഹോദരി ഭര്ത്താവിന്റെ് ചികിത്സയക്ക് പണം ലഭിക്കാന്‍ ഭൂമി കൈമാറുന്നതിന് വാങ്ങിയ തുകയാണെന്ന് വിശദീകരിച്ചു. തൃശൂരില്‍ ഭൂമി വാങ്ങാന്‍ ശോഭാ സുരേന്ദ്രന് തന്റെ് കൈയ്യില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവാദ ഇടനിലക്കാരന് ടിജി നന്ദകുമാര്‍ ആരോപിച്ചത്.
തന്റെ കയ്യിൽ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയിരുന്നത്. ഭൂമി നൽകാമെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നായിരുന്നു ദല്ലാളിന്റെ ആരോപണം. തൻെറ കയ്യിൽ നിന്ന് വാങ്ങിയ പണമുപയോഗിച്ച് കേന്ദ്രത്തിൽ സ്ഥാനം വാങ്ങാനായിരുന്നു ശോഭയുടെ ലക്ഷ്യമെന്നും എന്നാൽ അത് ചീറ്റിപ്പോയെന്നും നന്ദകുമാർ ആരോപിച്ചു. ശോഭ സുരേന്ദ്രന് പുറമേ പത്തനംതിട്ട ബിജെപി സ്ഥാനാർഥിയും മുതിർന്ന കോൺഗ്രസ് നേതാവായ എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണിക്കെതിരെയും നന്ദകുമാർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.
നന്ദകുമാറിനെ ആദ്യമായി കണ്ട സംഭവവും ശോഭ സുരേന്ദ്രൻ വിവരിച്ചു. രണ്ട് വർഷം മുമ്പ് തൃശൂരിൽ വെച്ചാണ് നന്ദകുമാറിനെ ആദ്യമായി കാണുന്നതെന്നും അന്ന് അവിടെ രഹസ്യ യോഗത്തിനെത്തിയിരുന്ന പ്രമുഖ സിപിഐഎം നേതാവിനെ ചൂണ്ടി കാണിച്ച് അവരെ പാർട്ടിയിലെത്തിക്കാമെന്ന് പറഞ്ഞതായും ശോഭ ആരോപിച്ചു. സിപിഎം നേതാവിനെ പാർട്ടിയിൽ ചേർക്കാൻ ബിെജപി ദേശീയ ഓഫിസിൽ നന്ദകമാർ നിരങ്ങി. ഇതിനു വേണ്ടി കോടികൾ ചോദിചു. അന്ന് തൃശൂരിൽ വെച്ച് തന്നെ കണ്ട സിപിഐഎം നേതാവ് ആരാണെന്ന് വെളിപ്പെടുത്താൻ നന്ദകുമാർ തയ്യാറാവണമെന്നും ശോഭ വെല്ലുവിളിച്ചു.
ഇഡി ചോദ്യം ചെയ്ത ശശിധരൻ കർത്തയ്ക്ക് വേണ്ടി മലപ്പുറത്തുള്ള എന്റെ ഒരു ബന്ധുവിനെ ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു. അത് എന്തിനാണ് വിളിച്ചിരുന്നതെന്ന് വെളിപ്പെടുത്താൻ ബ്രിട്ടാസ് തയ്യാറാകണമെന്നും" ശോഭ പറഞ്ഞു.






