എം.ജി.
ഓഫ് കാമ്പസ് പരീക്ഷകള്‍ മേയ് മൂന്നു മുതല്‍
ഓഫ് കാമ്പസ് പ്രോഗ്രാമുകളുടെ സപ്ലിമെന്ററി / മെഴ്സി ചാന്‍സ് പരീക്ഷകള്‍ മേയ് മൂന്നിന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വ്വകലാശാലാ വെബ് സൈറ്റില്‍ പ്രസദ്ധീകരിച്ചു. പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ ടൈം ടേബിള്‍ പ്രകാരം കോട്ടയം ബസേലിയസ് കോളേജില്‍ പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍-0481 2733333.
പ്രോജക്ട്/ വൈവ വോസി
ആറാം സെമസ്റ്റര്‍ ബി.കോം(സിബിസിഎസ് - 2021 അഡ്മിഷന് റഗുലര്‍, 2017,2018,2019,2020 അഡ്മിഷന് റീഅപ്പിയറന്‍സ് - മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട്/ വൈവ വോസി പരീക്ഷകള്‍ അതത് കേന്ദ്രങ്ങളില്‍ മെയ് രണ്ട്, മൂന്ന്, ആറ് തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
മാര്‍ച്ചില്‍ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റര്‍ എം.എ(എംഎച്ച്ആര്‍എം) (2022 അഡ്മിഷന് റഗുലര്‍, 2021 അഡ്മിഷന് സപ്ലിമെന്ററി), എംഎച്ച്ആര്‍എം(2020 അഡ്മിഷന് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രോജക്ട്, വൈവ പരീക്ഷ മെയ് 21ന് അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിഎ ഇക്കണോമിക്സ്(സിബിസിഎസ് - 2021 അഡ്മിഷന് റഗുലര്‍, 2017 - 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി - മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട്/ വൈവ പരീക്ഷകള്‍ മെയ് മൂന്ന്, ആറ് തീയതികളില്‍ നാട്ടകം ഗവണ്മെന്റ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം(ഡബിള്‍ മെയിന്‍ - മോഡല്‍ 3)(സിബിസിഎസ് - 2021 അഡ്മിഷന് റഗുലര്‍, 2017-2020 അഡ്മിഷന് റീഅപ്പിയറന്‍സ് - മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷന്, വൈവ പരീക്ഷകള്‍ ഏപ്രില്‍ 29,30 തീയതികളില്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ്(പ്രൈവറ്റ് - 2021 അഡ്മിഷന് റഗുലര്‍ - ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്നോളജി ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ടെക്ക് നാനോസയന്‍സ് ആന്റ് ടെക്നോളജി - ഫാക്കല്‍റ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്(20232025 ബാച്ച് റഗുലര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മെയ് ഏഴു വരെ ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.
അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന് ബി.കോം(സിബിസിഎസ് - 2021 അഡ്മിഷന് റഗുലര്‍, 2017,2018,2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി - ഒകേ്ടാബര്‍ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
