
കര്‍ണാടകയില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗര്‍ മണ്ഡലത്തിലെ ഇണ്ടിഗട്ടയിലെ ബൂത്തിലായിരുന്നു സംഘര്‍ഷം.
ബൂത്തിലാണ് മറ്റന്നാള്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിറക്കിയത്.
വോട്ട് ബഹിഷ്കരണത്തെ തുടര്‍ന്നുണ്ടായ പ്രശ്നത്തില്‍ നാട്ടുകാര്‍ പോളിങ് ബൂത്തുകള്‍ ആക്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരെയും ആക്രമിച്ചിരുന്നു. റീപോളിംഗ് ദിനത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.






