
ന്യൂഡല്‍ഹി: 'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് മുസ്ളീങ്ങളാണെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി അസാസുദ്ദീന്‍ ഒവൈസി. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി നടത്തിയ വിവാദപ്രസംഗത്തിന് ഹൈദരാബാദിലാണ് ഒവൈസി മറുപടി നല്‍കിയത്. പ്രധാനമന്ത്രിക്ക് ഒരു ഗ്യാരന്റി മാത്രമേയുള്ളൂ അത് ദളിതരെയും മുസ്ളീങ്ങളെയും വെറുക്കുക എന്നതാണെന്നും പറഞ്ഞു. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.
രാജ്യത്തിന്റെ സമ്പത്ത് കുടിയേറിയറിയവര്ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തേ രാജസ്ഥാനില്‍ നടത്തിയ ബിജെപി റാലിയില്‍ നടത്തിയ പ്രധാനമന്ത്രിയുടെ വിവാദപ്രസംഗത്തിനാണ് ഒവൈസി മറുപടി നല്‍കിയത്. പ്രധാനമന്ത്രി പേടിക്കേണ്ട. മുസ്ലീങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്' എന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് ഒരു ഉറപ്പ് മാത്രമേയുള്ളൂ... ദളിതരെയും മുസ്ലീങ്ങളെയും വെറുക്കുക. എന്നതാണെന്നും പറഞ്ഞു.
''മുസ്ലിംകള് കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുമെന്ന് നിങ്ങള്‍ എന്തിനാണ് ഭയപ്പെടുത്തുന്നത്? മോദി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം മുസ്ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചയും പ്രത്യുല്പാദനശേഷിയും കുറഞ്ഞു. മുസ്ലീങ്ങളാണ് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, ഇത് പറയാന്‍ എനിക്ക് നാണമില്ല...മുസ്ലിംകള് ഭൂരിപക്ഷ സമുദായമായി മാറുമെന്ന് നരേന്ദ്രമോദി ഹിന്ദുക്കളില്‍ ഭയം വളര്‍ത്തുകയാണ്. എത്രനാള്‍ നിങ്ങള്‍ ഭയപ്പെടുത്തും? ഞങ്ങളുടെ മതം വ്യത്യസ്തമാണ്, പക്ഷേ ഞങ്ങള്‍ ഈ രാജ്യത്തിന്റേതാണ്.'' അദ്ദേഹം പറഞ്ഞു. അതേസമയം ഇതില്‍ ബിജെപിയോ പ്രധാനമന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തന്റെ പിതാവ് സലാഹുദ്ദീന് ഒവൈസി കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച 1984 മുതല്‍ തന്റെ കുടുംബത്തിന്റെ കോട്ടയായ ഹൈദരാബാദ് ലോക്സഭാ സീറ്റിലാണ് എഐഎംഐഎം തലവന്‍ മത്സരിക്കുന്നത്. 2019-ല്‍ അദ്ദേഹം 60 ശതമാനത്തിലധികം വോട്ടുകള്‍ നേടിയെങ്കിലും ഇത്തവണ ശക്തമായ പരീക്ഷണം നേരിടേണ്ടിവരും. ഹൈദരാബാദ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി മെയ് 13 ന് വോട്ടെടുപ്പ് നടക്കും.






