എം.ജി.
പരീക്ഷാ രജിസ്ട്രേഷന്
2022-2023 അക്കാദമിക് വര്‍ഷ പ്രൈവറ്റ് രജിസ്ട്രേഷന് ബിരുദ ബാച്ചിലേക്ക് ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ബിഎ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍(ജനറല്‍), ബിഎ മലയാളം, ബിഎ ഹിന്ദി, ബിഎ അറബിക് കോഴ്സുകളിലേക്ക് മൂന്നാം സെമസ്റ്ററില്‍ പുന:പ്രവേശനം നേടിയ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ക്ക് നാലാം സെമസ്റ്റര്‍(2022 അഡ്മിഷന് റഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017, 2018, 2019, 2020, 2021 അഡ്മിഷന് റീഅപ്പിയറന്‍സ്) പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനപ്രകാരമുള്ള പരീക്ഷാ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
സ്കൂള്‍ ഓഫ് ബയോസയന്‍സ് ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്സി മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി ആന്റ് ബയോഫിസിക്സ് (ഫാക്കല്‍റ്റി ഓഫ് സയന്‍സസ് - 2023-2025 ബാച്ച് റഗുലര്‍, 2022-2024, 2021-2023 ബാച്ച് റീഅപ്പിയറന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 13 വരെ സ്കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കാം.
മൂന്നാം സെമസ്റ്റര്‍ എം എസ്സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി(2022 അഡ്മിഷന് റഗുലര്‍, 2019, 2020, 2021 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 13 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിവോക് ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍(2021 അഡ്മിഷന് റഗുലര്‍, 2018-2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് - പുതിയ സ്കീം, മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് രണ്ട്, മൂന്ന് തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടക്കും.
