
ആദായനികുതി വകുപ്പ് നടപടികള് നിയമപരമായ തന്നെ നേരിടുമെന്ന് സിപി ഐഎം തൃശൂര് ജില്ലാ കമ്മിറ്റി. തെറ്റുപറ്രിയത് ബാഹ്കിനാണെന്നും ബാങ്ക് ഓപ് ഇന്ത്യ പാന് നമ്പര് തെറ്റായ രേഖപ്പെടുത്തിയെന്നും ജില്ലാ സെക്രട്ടറി എം എം വര്ഗീസ് പറഞ്ഞു.തെറ്റ് സമ്മതിച്ച് ബാങ്ക് പാര്ട്ടിക്ക് കത്ത് നല്കിയതായും അദ്ദേഹം വ്യക്തമാക്കി. ആദായ നികുതി ഉദ്യോഗസ്ഥര് പറഞ്ഞിട്ടാണ് ഒരു കോടി രൂപയുമായി ബാങ്കിലെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര അധികാരം ഉപയോഗിച്ച് പാര്ട്ടിയെ വേട്ടയാടുകയാണെന്ന് എംഎം വര്ഗീസ് വിമര്ശിച്ചു. പാര്ട്ടിയുടേത് നിയമപരമായ ഇടപാടാണെന്നും പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. പാര്ട്ടിയുടെ ആവശ്യത്തിനായാണ് പണം പിന്വലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമാനുസൃതമായി നടത്തിയ ഇടപാടിലൂടെ പിന്വലിച്ച തുക ചിലവഴിക്കുന്നത് തടയാനുള്ള അധികാരം ആദായനികുതിയ്ക്ക് ഇല്ല. തെരഞ്ഞെടുപ്പ് സമയമായിരുന്നതുകൊണ്ട് വിഷയമാക്കിയില്ല. പണം പാര്ട്ടി ഓഫീസില് സൂക്ഷിക്കുകയും ചെയ്തെന്ന് എംഎം വര്ഗീസ് പറഞ്ഞു.







Comments