
കൊയിലാണ്ടി പുറംകടലിൽ കോസ്റ്റ് ഗാർഡ് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ് കണ്ടെത്തുകയായിരുന്നു . ബോട്ട് കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ് നിലവിൽ ബോട്ടുളളത് .






