
റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 25 കോടി രൂപയോളം കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് കീഴില്‍ പലയിടത്തായിട്ടായിരുന്നു റെയ്ഡ് നടത്തിയത്.
അടുത്തിടെ നടത്തിയ റെയ്ഡുകള്‍, ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പിലെ മുന്‍ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമും അദ്ദേഹത്തിന്റെ ആന്തരിക വൃത്തവുമായി ബന്ധപ്പെട്ട ഏകദേശം അര ഡസനോളം സ്ഥലങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. റാഞ്ചിയിലെ സെയില്‍ സിറ്റി ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്.
ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനെന്ന് കരുതപ്പെടുന്നയാളുടെ വീട്ടിലെ മുറിയില്‍ ചിതറിക്കിടക്കുന്ന കറന്‍സി നോട്ടുകള്‍ റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നു. 70 കാരനായ ആലംഗീര്‍ ആലം കോണ്‍ഗ്രസ് നേതാവാണ്, ജാര്‍ഖണ്ഡ് നിയമസഭയിലെ പാകൂര്‍ സീറ്റിനെ പ്രതിനിധീകരിക്കുന്നു.
ജാര്‍ഖണ്ഡില്‍ അഴിമതി അവസാനിക്കുന്നില്ല. ഈ പണം തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ പദ്ധതിയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കാലത്തെ ഈ പണം സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ നടപടിയെടുക്കണം,' ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാദേവ് പറഞ്ഞു.
റാഞ്ചിയിലെ സെയില്‍ സിറ്റി ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഇഡിയുടെ ഒരു സംഘം റോഡ് കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ എഞ്ചിനീയറായ വികാസ് കുമാറിനെ കണ്ടെത്താന്‍ സെയില്‍ സിറ്റിയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. മറ്റൊരു ഇഡി സംഘം ബരിയാതു, മൊര്‍ഹാബാദി, ബോഡിയ മേഖലകളില്‍ റെയ്ഡ് നടത്തുന്നുണ്ട്.






