
പതിമൂന്നാം വയസ്സ് മുതല്‍ 11 വര്‍ഷത്തോളം കുറ്റകരമായ ഹാക്കിംഗ് നടത്തിയ യുവാവിനെ ഒടുവില്‍ ജയിലിലടച്ചു. യൂറോപ്പിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ ഒരാളായ ജൂലിയസ് കിവിമാക്കിയുടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വിരാമമിട്ടത്. ജൂലിയസ് കിവിമാക്കി ഈ കാലയളവില്‍ 33,000 രോഗികളെ മോഷ്ടിച്ച സെഷന് കുറിപ്പുകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
ജൂലിയസിന് 13 വയസ്സുള്ളപ്പോള്‍ ആരംഭിച്ച കുറ്റകൃത്യങ്ങള്‍ അയാളെ അരാജകത്വമുള്ള കൗമാരക്കാരായ ഹാക്കിംഗ് സംഘങ്ങളുടെ ശൃംഖലയിലെ പ്രമുഖനാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, തിങ്കളാഴ്ച ഫിന്നിഷ് ഹാക്കറെ ആറ് വര്‍ഷവും മൂന്ന് മാസവും തടവിന് ശിക്ഷിച്ചു. വെസ്റ്റേണ്‍ ഉസിമ ജില്ലാ കോടതി എല്ലാ കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
വ്യക്തിഗത സ്വകാര്യത ലംഘിച്ച് വിവരങ്ങള്‍ പ്രചരിപ്പിച്ച 9,231 കേസുകളും 20,745 എണ്ണം കൊള്ളയടിക്കാന്‍ ശ്രമിച്ചതിന്റെയും ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കുറ്റകൃത്യങ്ങളുടെ പേരില്‍ ഫ്രാന്‍സില്‍ നിന്നും ഇയാളെ ഫിന്‍ലന്റിലേക്ക് നാടുകടത്തിയിരുന്നു. ഫ്രാന്‍സില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് നാടുകടത്തപ്പെട്ട ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജൂലിയസിനെതിരെ കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഫിന്‍ലാന്‍ഡ് ജുഡീഷ്യറി സിസ്റ്റം പുറത്തിറക്കിയ ബുള്ളറ്റിനില്‍ രാജ്യത്തുടനീളം കേന്ദ്രങ്ങളുള്ള സ്വകാര്യ സൈക്കോതെറാപ്പി സേവനമായ വസ്തമോ 2018 നവംബറില്‍ ഹാക്ക് ചെയ്യപ്പെട്ടതായി പറയുന്നു. രോഗികളുടെ വിവരങ്ങളുള്ള ഡാറ്റാബേസ് ഹാക്ക് ചെയ്തെടുത്ത ഇയാള്‍ 2020-ല്‍ തെറാപ്പി കമ്പനിയില്‍ നിന്ന് 400,000 യൂറോയില്‍ കൂടുതല്‍ അല്ലെങ്കില്‍ 426,818 ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു.
പിന്നീട് ആവശ്യം 450,000 യൂറോ (534,000 ഡോളറായി) ആക്കി ഉയര്‍ത്തി. സൈക്കോതെറാപ്പി സെന്റര്‍ ബിറ്റ്കോയിനില് മോചനദ്രവ്യം നല്‍കണമെന്ന് ജൂലിയസ് ആവശ്യപ്പെട്ടു. ്എന്നാല്‍ സൈക്കോതെറാപ്പി സെന്റര്‍ മോചനദ്രവ്യം നല്കാന് വിസമ്മതിച്ചു. ഇതോടെ ജൂലിയസ് ആയിരക്കണക്കിന് രോഗികള്‍ക്ക് 200 യൂറോ അല്ലെങ്കില്‍ 213 ഡോളര്‍ ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചു. അവരുടെ രഹസ്യാത്മക തെറാപ്പി കുറിപ്പുകളും വ്യക്തിഗത വിവരങ്ങളും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുി.
24 മണിക്കൂറിനുള്ളില്‍ അടച്ചില്ലെങ്കില്‍ തുക 500 യൂറോയായി വര്‍ദ്ധിപ്പിക്കുമെന്ന് ജൂലിയസ് രോഗികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഭീഷണിക്ക് തൊട്ടുപിന്നാലെ, രഹസ്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ടു. രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍, സാമൂഹിക സുരക്ഷാ നമ്പറുകള്‍, അവരുടെ സ്വകാര്യ സെഷനുകളില്‍ നിന്നുള്ള സെന്‍സിറ്റീവ് തെറാപ്പിസ്റ്റ്, ഡോക്ടറുടെ കുറിപ്പുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.






