
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ആരാധകരുടെ മനസ്സ് കവര്‍ന്ന് 90 കളില്‍ ബോളിവുഡിന്റെ മുന്‍നിര നായികയായി തിളങ്ങിയ അഭിനേത്രിയാണ് കരിഷ്മ കപൂര്‍. ഒരു യഥാർത്ഥ സ്റ്റൈൽ ഐക്കണായ കരിഷ്മ കപൂർ, അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. തന്റെ ഫാഷൻ സെൻസില്‍ എപ്പോഴും തരംഗമായി താരം മാറിയിട്ടുണ്ട്.
ഇപ്പോഴിതാ മനോഹരമായ കറുത്ത ഗൗണിൽ താരം തിളങ്ങുകയാണ്. ഫാഷൻ ഐക്കണും നടനുമായ രൺവീർ സിങ്ങിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കരിഷ്മ കപൂറും രൺവീർ സിംഗും തമ്മിലുള്ള ശക്തമായ ബന്ധം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം. ‘‘പെയിന്റഡ് ദ ടൗണ്‍ ബ്ലൂ...രണ്‍വീര്‍ സിംഗിനൊപ്പം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടത്. ഊഷ്മളതയും യഥാർത്ഥ സൗഹൃദവുമാണ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഫോട്ടോകളിൽ, പൊട്ടിച്ചിരിച്ചുകൊണ്ട് രൺവീറിനൊപ്പം രസകരമായ നിമിഷം പങ്കിടുന്ന കരിഷ്മയെ കാണാം. ഓഫ് ഷോള്‍ഡര്‍ ബ്ലാക്ക് ഗൗണിനൊപ്പം സ്റ്റേറ്റ്മെന്റ് ഇയര്‍റിംഗ്സും നെക്ലേസും താരം ധരിച്ചിരുന്നു. വൈറ്റ് പാന്റ്സും ഷര്‍ട്ടും ധരിച്ചാണ് രണ്‍വീര്‍ തിളങ്ങുന്നത്.






