
ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി പോപ് ഗായകന് ജസ്റ്റിന് ബീബറും ഭാര്യയും മോഡലുമായ ഹെയ്ലി ബാള്‍ഡ്വിനും. ജസ്റ്റിന് തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. ഹെയ്ലിയുടെ വയറില്‍ കൈചേര്‍ത്ത് നില്ക്കുന്ന ചിത്രം ബീബര്‍ പങ്കുവച്ചു. ഹെയ്ലിക്കൊപ്പമുള്ള നിരവധി പ്രണയാര്‍ദ്ര ചിത്രങ്ങളും ബീബര്‍ പങ്കുവച്ചിട്ടുണ്ട്.
ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്ന വാര്‍ത്ത ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കിം കര്ദര്ഷിയാന്, ജിജി ഹദീദ്, കെന്റല്‍ ജെന്നര്‍, കൈലി ജെന്നര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ താരദമ്പതികള്‍ക്ക് ആശംസയറിയിച്ച് രംഗത്തെത്തി. ഹെയ്ലി ഗര്‍ഭകാലത്തെ ആറാം മാസത്തിലാണെന്നാണ് വിവരം.
2018 ലാണ് ജസ്റ്റിന് ബീബറും ഹെയ്ലി ബാര്ഡ്വിനും വിവാഹിതരായത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. ജീവിതത്തിലെ പ്രധാന വിശേഷങ്ങളെല്ലാം താരദമ്പതികള്‍ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.






