
ഗായകന് സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്. പാട്ടിനോടുളള കമ്പം തുടങ്ങിയ കാലം മുതല്‍ നിറത്തിന്റെയും രൂപത്തിന്റെയും പേരിലുളള കളിയാക്കലുകള്‍ കേള്‍ക്കാന്‍ തുടങ്ങിയ ഗായകനാണ് സന്നിധാനന്ദനെന്നും ഏറ്റു തഴമ്പിച്ച അവഗണനകളാണ് അദ്ദേഹത്തിന്റെ ഇന്ധനമെന്നും ഹരിനാരായണന് പറയുന്നു.
മുടി വളര്‍ത്തിയതിന്റെ പേരില്‍ സന്നിധാനന്ദനെ സമൂഹമാധ്യമത്തില്‍ ഉഷാ കുമാരി എന്ന വ്യക്തി അധിഷേപിച്ചിരുന്നു. ഇതിനോടുളള പ്രതികരണമായാണ് ഹരിനാരായന്റെ കുറിപ്പ്. മുടിയഴിച്ചിട്ട് തന്നെ അവന് ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കും- ഹരിനാരായണന് കുറിച്ചു.
1994 ആണ് കാലം പൂരപ്പറമ്പില്‍ ജനറേറ്ററില്‍ ഡീസലു തീര്‍ന്നാല്‍ വെളളം തീര്‍ന്നാല്‍ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥന് കാവല്‍ നിര്‍ത്തിയിരുന്ന പയ്യന് ട്യൂബ് ലൈറ്റുകള്‍ കെട്ടാന്‍ സഹായിച്ച് രാത്രി മുഴുവന്‍ കാവല്‍ നിന്നാല്‍ അവന് 25 ഏറിയാല്‍ 50 രൂപ കിട്ടും.
വേണമെങ്കില്‍ ഭീകര ശബ്ദമുളള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം പക്ഷേ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിന്റെ അടുത്തു കിടന്ന് എങ്ങനെ ഉറങ്ങാനാണ്? അപ്പുറത്തെ സ്റ്റേജില്‍ ഗാനമേളയാണ് നടക്കുന്നതെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അവന് കണ്ണ് മിഴിച്ച് കാതും കൂര്‍പ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിന്റെ പിന്നില്‍ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ?
ചെലോര് കളിയാക്കും, ചിരിക്കും, ചെലോര് പോയേരാ അവിടന്ന് എന്ന് ആട്ടിപ്പായിക്കും അതവന് ശീലമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും ഗാനമേള കണ്ടാല്‍ അവരുടെ അടുത്ത് ചെന്ന് അവന് അവസരം ചോദിച്ചിരിക്കും.
നാവില്ലാത്ത ശബ്ദമില്ലാതിരുന്നശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം .അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ ,രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും
ഒരു ദിവസം ,ഏതോ സ്കൂൾ ഗ്രൗണ്ടിൽ ,വലിയൊരു ഗാനമേള നടക്കുകയാണ്.ജനറേറ്ററിനടുത്ത് , കുറച്ച് നേരം പാട്ട് കേട്ടിരുന്ന് ,അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.
"ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ?അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി" വാ ..പാട് "ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിൻ്റെ ആവേശത്തിൽ ,നേരെ ചെന്ന് ,ജീവിതത്തിൽ ആദ്യമായി
മൈക്ക് എടുത്ത്ചെക്കനങ്ങട്ട് പൊരിച്ചു." ഇരുമുടി താങ്കീ... "മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി ,ആൾക്കാര് കൂടി കയ്യടിയായി ..പാട്ടിൻ്റെ ആ ഇരു "മുടി " "യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്കാൽച്ചുവട്ടിലെ കനലാണ്
അവൻ്റെ കുരല്ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനംഅടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം
മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും- ഹരിനാരായണന് കുറിച്ചു.






