
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയ താരമാണ് നിഖില വിമല്‍. ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച താരം, പിന്നീട് ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നായികയായത്. അതിനു ശേഷം ഒരുപാട് നല്ല സിനിമകളിലൂടെ മലയാള സിനിമയില്‍ നിഖില തന്റെ സ്ഥാനം ഉറപ്പിച്ചു. അഭിനയത്തില്‍ മാത്രമല്ല വ്യക്തമായ നിലപാടുകളിലൂടെയും തുറന്ന അഭിപ്രായങ്ങളിലൂടെയും നിഖില പലപ്പോഴും മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്.
മലയാളത്തില്‍ തന്നെയല്ല, നിഖില തമിഴിലും ചുവടു വെച്ചു. വെട്രിവേല്‍ എന്ന ചിത്രത്തില്‍ തമിഴില്‍ അഭിനയിച്ച നടി കിടാരി എന്ന ചിത്രത്തിന് ശേഷം തെലുഗുവിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം കൂടിയാണ് നിഖില. എല്ലാ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് അനാര്ക്കലയില് അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. മുഗൾ കാലഘട്ടത്തിലെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മുഗൾ വാസ്തുവിദ്യയുടെയും കലാപരതയുടെയും മഹത്വത്തെ അനുസ്മരിപ്പിക്കുന്ന സങ്കീർണ്ണമായ രൂപങ്ങളും അതിമനോഹരമായ കരകൗശലവും കൊണ്ട് തയാറാക്കിയ കലാകാരി ഡിസൈനര്‍ വെയറിലാണ് താരം തിളങ്ങുന്നത്. ബെല്‍ സ്ലീവും ആഡംബരമായ മുഗള്‍ വാസ്തുവിദ്യയുടെയും എംബ്രോയ്ഡറി വര്‍ക്കും കൊണ്ട് അതിമനോഹരമായ അനാര്‍ക്കലിയില്‍ താരത്തിന് ഏഴഴകാണ്.
താരത്തിന്റെ ഏറ്റവും പുതിയ സിനിമ ‘ഗുരുവായൂരമ്പലനടയിലാ’ണ്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫും പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആ സിനിമയില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ നിഖിലയും എത്തുന്നുണ്ട്. ആ സിനിമയിലെ നിഖിലയുടെ കഥാപാത്രത്തിന്റെ പേരിലാണ് പല ആരാധകരും കമന്റുകളിടുന്നത്.






