
സ്വതസിദ്ധമായ അഭിനയശൈലികൊണ്ടും നര്‍മ്മം കൊണ്ടും മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് നിര്‍മല്‍ പാലാഴി. മിമിക്രി രംഗത്തു നിന്നും മലയാള സിനിമയില്‍ എത്തിയ നിര്‍മല്‍ പാലാഴിയുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. സോഷ്യല്‍മീഡിയയിലൂടെയായും നിര്‍മല്‍ പാലാഴി വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ, താരം പങ്കുവച്ച പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. നടന്‍ സിദ്ധിഖിനൊപ്പമുളള ചിത്രവും കുറിപ്പുമാണ് നിര്‍മല്‍ പാലാഴി പങ്കുവച്ചത്. 27 വര്‍ഷം മുന്‍പേ സിദ്ധിഖ് സാറിന്റെ ശബ്ദം അനുകരിച്ചു തുടങ്ങിയപ്പോള്‍ നേരിട്ട് കാണുമെന്നോ ഇങ്ങനെ അടുത്തിരിക്കാന്‍ കഴിയുമെന്നോ എന്നൊന്നും സ്വപ്നത്തില്‍ പോലും കണ്ടതല്ല. സിദ്ധിഖ് സാറില്‍ നിന്ന് സിദ്ധിക്കയിലേക്ക് ഉളള അടുപ്പം ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു എന്നാണ് നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചത്.
'' എടാ... ജോജി നീയാണ് നാളത്തെ കുഞ്ഞാലി നീ മലപ്പുറം ചെന്ന് ബാപ്പാനെ കാണണം ഹാജിയരുടെ കാര്യം ഞാനേറ്റു (മലപ്പുറം ഹാജി മഹാനായ ജോജി) 27 വര്‍ഷം മുന്‍പേ സ്‌നേഹാ പയ്യടിമീത്തല്‍ വേദിയില്‍ സിദ്ധിഖ് sir ന്റെ ശബ്ദം അനുകരിച്ചു തുടങ്ങിയ ഇഷ്ട്ടം, അന്ന് അനുകരിക്കുമ്പോ നേരിട്ട് കാണുമെന്നോ ഇങ്ങനെ അടുത്തിരിക്കാന്‍ കഴിയുമെന്നോ എന്നൊന്നും സ്വപ്നത്തില്‍ പോലും കണ്ടതല്ല.
സിദ്ധിക്ക്ക്കാ, ജഗദീഷ് ഏട്ടന്‍, മുകേഷ്ഏട്ടന്‍, അശോക് ഏട്ടന്‍ ടീമിന്റെ പുതിയ സിനിമയായ 'പാതിരാ കുറുക്കന്‍' സിദ്ധിക്ക്ക്കാ യുടെ കൂടെയുള്ള സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു, ഞങ്ങള്‍ കാറില്‍ ഇരിക്കുമ്പോ കുറച്ച് നേരം ഇക്കാ ഒന്ന് ഉറങ്ങി പോയി, ആ ഉറങ്ങുന്ന മുഖത്തേക്ക് നോക്കി ഞാന്‍ എന്നോട് തന്നെ ഇത് സ്വപ്നമാണോ. സിദ്ധിക്ക് സാറില്‍ നിന്ന് സിദ്ധിക്കയിലേക്ക് ഉള്ള അടുപ്പം ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു. thank god ''- നിര്‍മല്‍ പാലാഴി കുറിച്ചു.






