
വിപിന്‍ അറ്റ്‌ലി സംവിധാനം ചെയ്ത ' ബെന്‍' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ കൊച്ചുമിടുക്കനാണ് ആദിഷ് പ്രവീണ്‍. ചിത്രത്തിലെ ആദിഷിന്റെ ചാമി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് ' കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലെ വിഷ്ണു ഉണ്ണികൃഷ്ണന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട് ആദിഷ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. തുടര്‍ന്ന് ' കോലുമിട്ടായി' , ' ഒരു മുത്തശ്ശി ഗദ' , ' ഗോള്‍ഡ് കോയിന്‍സ്' , ' ചക്കരമാവിന്‍ കൊമ്പത്ത്' , ' ഡ്രൈവിംഗ് ലൈസന്‍സ്' തുടങ്ങി നിരവധി സിനിമകളില്‍ ആദിഷ് അഭിനയിച്ചു.
ജിയോ ബേബി സംവിധാനം ചെയ്ത ' കുഞ്ഞു ദൈവം' എന്ന ചിത്രത്തിലെ ആദിഷിന്റെ പ്രകടനം താരത്തിന് വലിയ രീതിയിലുളള പ്രശംസയും ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തു.
ഇപ്പോഴിതാ, ആദിഷ് പ്രവീണിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ആദിഷ് ഇന്നൊരു യുവാവായി മാറിയിരിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആദിഷ് പങ്കുവച്ച ഒരു വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. ബെന്‍ സിനിമയില്‍ ആദിഷ് അഭിനയിച്ച ഒരു രംഗവും ഇപ്പോഴത്തെ തന്റെ ഒരു വീഡിയോയുമാണ് ആദിഷ് പങ്കുവച്ചത്. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ' എടാ നീ വല്ലാതെ അങ്ങ് വളര്‍ന്നല്ലോടാ' , ' കുഞ്ഞിലെ മുഖം കണ്ട് കണ്ട് ശീലിച്ചതുകൊണ്ട് മാറ്റി ചിന്തിക്കാന്‍ വയ്യ. അങ്ങനെ തന്നെ ഇരിക്കട്ടെ വളരണ്ടാര്‍ന്നു', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.






