
കൊച്ചി: അവയവക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സാബിത്ത് നാസര്‍ ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയതായി വിവരം. പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്തി. കേസില്‍ പിടിയിലായ സാബിത്തും കൊച്ചി സ്വദേശിയായ സുഹൃത്തും ഉത്തരേന്ത്യക്കാരായ മറ്റു ചിലരും ചേര്‍ന്നാണ് അവയവക്കടത്ത് നടത്തിയിരുന്നതെന്നും സാബിത്ത് വെറും ഇടനിലക്കാരനല്ലെന്നും സൂചിപ്പിക്കുന്ന വിവരവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
അവയവക്കടത്തില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിന്റെ മുഖ്യസൂത്രധാരരില്‍ ഒരാള്‍ കൂടിയായ സാബിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് കേസിലെ പ്രതിയും തൃശ്ശൂര്‍ വലപ്പാട് സ്വദേശിയായ സബിത്തിനെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് സബിത്ത് നാസര്‍ പൊലീസിന്റെ പിടിയിലാകുന്നത്. കസ്റ്റഡിയില്‍ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈറ്റ് വഴയാണ് സബിത്ത് ഇറാനിലേക്ക് ആളുകളെ കൊണ്ടുപോയിരുന്നത്. അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രതി ആള്‍ക്കാരെ ഇറാനിലെത്തിച്ചതായിട്ടാണ് വിവരം. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകര്‍ത്താവില്‍ നിന്ന് പണം വാങ്ങിയെടുക്കുന്നതായിരുന്നു രീതി. കേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.






