
കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍. 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ താരങ്ങളോട് സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിങ്ങനെ ഇന്ത്യന്‍ സിനിമയ്ക്ക് സുപ്രധാനമായ ഒരു നിമിഷമാണിത്, ഒപ്പം 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്നതിന് പിന്നിലെ പ്രതിഭാധനരായ ടീമും മഹത്വത്തില്‍ കുതിക്കുകയാണ്! അനസൂയ സെന്‍ഗുപ്തയ്ക്കും പ്രശസ്തനായ സന്തോഷ് ശിവനുമുള്ള അവരുടെ മഹത്തായ സംഭാവനയ്ക്ക്, ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയതിന് സ്നേഹവും നന്ദിയും അറിയിക്കുന്നു'.- എന്നാണ് അദ്ദേഹം കുറിച്ചത്.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോള്‍ഡന്‍ പാം (പാം ദോര്‍) വിഭാഗത്തിലാണ് മത്സരിച്ചത്. അണ് സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മത്സരിച്ച 'ദ ഷെയിംലെസ്സി'ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ താന്‍ ഇത് ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.
അതേ സമയം പിയര്‍ അജെന്യൂ പുരസ്കാരം നേടിയ സന്തോഷ് ശിവനും നേടി. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ഛായാഗ്രാഹകര്‍ക്ക് നല്കുന്ന പുരസ്കാരമാണിത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് സന്തോഷ് ശിവന്.






