തുറവൂര്‍(ആലപ്പുഴ): മലമ്പാമ്പിന്റെ മുട്ടകള്‍ വീട്ടില്‍ വിരിയിച്ച് കൗതുകക്കാഴ്ചയൊരുക്കി ഒരു പാമ്പുപിടിത്തക്കാരന്. പട്ടണക്കാട് പാറയില്‍ കുര്യന് ചിറ തമ്പിയാണ് മലമ്പാമ്പിന്റെ പത്തു മുട്ടകള്‍ വിരിയിക്കാന്‍ സ്വന്തം വീട്ടില്‍ അവസരമൊരുക്കിയത്.
ഒരുമാസം മുമ്പ് പടിഞ്ഞാറെ മനക്കോടത്തുള്ള ഒരു പുരയിടത്തില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ തമ്പി ഒരു മലമ്പാമ്പിനെ പിടികൂടിയിരുന്നു. ഇൗ പാമ്പിനൊപ്പം സമീപത്തുനിന്ന് 40 മുട്ടകളും ലഭിച്ചു.
തുടര്‍ന്ന് സ്വന്തം വീടിന്റെ ടെറസില്‍ മേല്‍ക്കൂരയ്ക്കു താഴെ പാമ്പിന് അടയിരുന്നു മുട്ട വിരിയിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മുട്ടകള്‍ ഓരോന്നായി വിരിഞ്ഞുതുടങ്ങിയത്. 10 കുഞ്ഞുങ്ങളെയാണ് ഇതുവരെ ലഭിച്ചത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയ്ക്ക് തമ്പിയുടെ വീട്ടിലെത്തി പാമ്പിന്‍കുഞ്ഞുങ്ങളെ കൊണ്ടുപോയി. അവയെ കാട്ടില്‍ വിടും. ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ അമ്മപ്പാമ്പിനെ തമ്പി വീട്ടില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Comments