
ഫീൽ ഗുഡ് സിനിമകൾ ചെയ്ത് മലയാള മനസ്സിൽ ഇടം നേടിയ സംവിധായകനാണ് ജിസ് ജോയ്. പതിവ് ശൈലികളിൽ നിന്ന് മാറി പ്രേക്ഷകനെ പൂർണമായി പിടിച്ചിരുത്തിയ തകർപ്പൻ ത്രില്ലർ എന്ന മികച്ച അഭിപ്രായത്തോടുകൂടി 'തലവൻ' തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബിജുമേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായ ഈ സിനിമ ഒരേ മനസ്സോടെ പ്രേക്ഷകർ സ്വീകരിക്കുകയാണ്.
ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ചതിനും തലവൻ വിജയമാക്കിയതിനും ആസിഫിന് നന്ദി പറയുകയാണ് ബിജു മേനോൻ.
"തലവനെ' ആശ്ലേഷിക്കുന്നതിനനും മികച്ചതാക്കിയതിനും നിങ്ങൾ കാണിച്ച അമിതമായ പിന്തുണയ്ക്കും ഉത്സാഹത്തിനും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരു വലിയ നന്ദി പറയാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ പോസിറ്റീവ് ഫീഡ്ബാക്കും അർപ്പണബോധവും പ്രോത്സാഹനവും എല്ലായ്പ്പോഴും ഞങ്ങളുടെ നേട്ടത്തിന് നിർണായകമാണ്..." എന്ന് കുറിച്ചാണ് ആസിഫ് അലിയ്ക്കൊപ്പമുള്ള ചിത്രം ബിജുമേനോൻ പങ്കുവച്ചിരിക്കുന്നത്.






