
ആലപ്പുഴ: കേരളം ആകാംഷയോടെ കാത്തിരുന്ന ആ കോടീശ്വരനെ കണ്ടെത്തി. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മനാര്ഹന് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. ഒന്നാം സമ്മാനമായ 12 കോടി ഭാഗദേവതയാണ് വിശ്വംഭരനെ തേടി വന്നത്.
വിശ്വംഭരന് ആലപ്പുഴയില്‍ നിന്നും എടുത്ത വിസി 490987 നമ്പറാണ് സമ്മാനത്തിന് അര്‍ഹമായത്. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റായിരുന്നു ഇത്. ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, വിഇ 565485, വിജി 654490 എന്നിവയാണ്. മൂന്നാം സമ്മാനം ലഭിച്ച നമ്പറുകള്‍, വിഎ 160472, വിബി 125395, വിസി 736469, വിഡി 367949, വിഇ 171235, വിജി 553837.
നാലാം സമ്മാനം ലഭിച്ച നമ്പറുകള്‍, വിഎ 444237, വിബി 504534, വിസി 200791, വിഡി 137919, വിഇ 255939, വിജി 300519 എന്നിവയുമാണ്.






