
നമസ്‌തേസ്തുമഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്‌തേ മഹാലക്ഷ്മീ നമോസ്തുതേ
നമസ്‌തേ ഗരുഢാരുഢേ! കോലാസുരഭയങ്കരി
സര്‍വപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
സര്‍വജ്‌ഞേ സര്‍വവരദേ സര്‍വദുഷ്ട ഭയങ്കരി
സര്‍വ ദുഃഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
സിദ്ധി ബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തി പ്രദായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി
പരമേശ്വരി ജഗത്മാതാ മഹാലക്ഷ്മീ നമോസ്തുതേ
ശ്വേതാംബര ധരേ ദേവി നാനാലങ്കാര ഭൂഷിതേ
ജഗല്‍സ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ
മഹാലക്ഷ്മ്യഷ്ടകം സ്‌തോത്രം യഃ പഠേത് ഭക്തിമാന്നരഃ
സര്‍വസിദ്ധിമവാപ്‌നോതി രാജ്യം പ്രാപ് നോതി സര്‍വദാ
ഏകകാലേ പഠേന്നിത്യം മഹാശത്രുവിനാശനം
ദ്വികാലം യഃ പഠേന്നിത്യം ധനധാന്യസമന്വിതം
ത്രികാലം യഃ പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിര്‍ ഭവേന്നിത്യം പ്രസന്നാവരദാശുഭാ
ഭക്തി വിശ്വാസങ്ങളോടെ ഈ മഹാലക്ഷ്മ്യഷ്ടകം നിത്യവും ചൊല്ലിയാല്‍ അവര്‍ സര്‍വ്വസിദ്ധികളേയും രാജത്വത്തെയും പ്രാപിക്കുന്നു. ദിവസം ഒരിക്കല്‍ ജപിച്ചാല്‍ പാപങ്ങളെല്ലാം നശിക്കും. രണ്ടുപ്രാവശ്യം ജപിച്ചാല്‍ ധനധാന്യങ്ങള്‍ വര്‍ദ്ധിക്കും. മൂന്നു പ്രാവശ്യം ജപിച്ചാല്‍ ശത്രുക്കളെല്ലാം നശിക്കും. ശുഭയായ ലക്ഷ്മിദേവി അവരില്‍ വരപ്രദയായി ഭവിക്കും. ഇന്ദ്രനാല്‍ സ്തുതിക്കപ്പെട്ട മഹാലക്ഷ്മ്യഷ്ടകം നിത്യവും ജപിക്കുന്ന ഭക്തര്‍ക്ക് ഐശ്വര്യവും സമ്പത്‌സമൃദ്ധിയും ലഭിക്കും. ശത്രുക്കള്‍ നശിക്കുകയും ചെയ്യും. *






