
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. അതേസമയം ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല.
കഴിഞ്ഞമാസം ഒന്നാം തീയതിയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് വരുത്തിയത്.
വില കുറച്ചതോടെ കൊച്ചിയിലെ വിലനിലവാരം അനുസരിച്ച് 19 കിലോഗ്രാം വരുന്ന സിലിണ്ടറിന്റെ വില 1756 ല്‍ നിന്നും 1685.50 രൂപയായി. കഴിഞ്ഞതവണയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില പരിഗണിച്ചില്ല.






