ഈജിപ്തില്‍ നിന്ന് അവധി ആഘോഷം കഴിഞ്ഞെത്തിയ ബ്രിട്ടീഷ് സഞ്ചാരിയായ യുവതിക്ക് ഹോട്ടലില്‍ വെച്ച് മാരക വൈറസ് ബാധ. 2023 സെപ്റ്റംബറില്‍ തന്റെ പ്രതിശ്രുതവരനായ തോമസ് വിന്നോടൊപ്പം ഈജിപ്ത് യാത്ര നടത്തിയ ഒലിവിയ ഹാര്ട്ട്ലിയാണ് റിസോര്‍ട്ടിന്റെ ശുചിത്വക്കുറവ് മൂലമുണ്ടായ ഹെപ്പറ്റൈറ്റിസ് കാരണം ജീവിതത്തോട് പോരാടുന്നത്.
ഏകദേശം ഒരാഴ്ച നീണ്ട അവധിക്ക് ശേഷം, ഇരുവരും രോഗബാധിതരായി, വിമാനത്തില്‍ വച്ച് തോമസ് ആറ് തവണ ഛര്‍ദ്ദിച്ചു, ലിങ്കണ്‍ഷെയറിലെ ക്ലീത്തോര്പ്സില് വീട്ടില്‍ തിരിച്ചെത്തിയ ഒലീവിയയ്ക്ക് 48 മണിക്കൂറിന് ശേഷം വയറിളക്കം ഉണ്ടായി. മൂന്ന് ദിവസത്തേക്ക് ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ വരികയും നിര്‍ജലീകരണം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് ഒലീവയ്ക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായി കണ്ടെത്തിയത്.
രോഗബാധിതയായ വ്യക്തിയുമായി ഉണ്ടായ സമ്പര്‍ക്കത്തിലൂടെയാകാം പടരുന്ന കരള്‍ അണുബാധയായ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. രോഗനിര്‍ണയത്തിന് ശേഷം, ഹോട്ടലില്‍ നിന്നാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഒലീവിയ പറഞ്ഞു. അവസ്ഥ മെച്ചപ്പെട്ടില്ലെങ്കില്‍ കരള്‍ മാറ്റിവെക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ ഒലീവിയയെ അറിയിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യ അവസ്ഥയില്‍ ഇപ്പോള്‍ നേരിയ പുരോഗതി മാത്രമാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. തുടര്‍ച്ചയായ സന്ധി വേദനയും ക്ഷീണവും ഇവരെ ഇപ്പോഴും വലയ്ക്കുന്നുണ്ട്.
ഏറ്റവും സന്തോഷകരമായി ചെലവഴിയ്ക്കാന്‍ തങ്ങള്‍ തിരഞ്ഞെടുത്ത ദിനങ്ങള്‍ തങ്ങളുടെ ജീവിതത്തെ നരക തുല്യമാക്കി എന്നാണ് ഒലീവിയും തോമസും പറയുന്നത്. വിനോദയാത്രകള്‍ക്കായി പോകുന്നവര്‍ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നും ഗുരുതരമായ പകര്‍ച്ചവ്യാധികളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ പറഞ്ഞു.

Comments