
കാറിനുള്ളില്‍ സ്വീമ്മിങ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ ആലപ്പുഴ സ്വദേശി സഞ്ജു ടി എസ് എന്ന സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും.അലക്ഷ്യമായി വണ്ടി ഓടിച്ചെന്ന ആര്‍ടിഒ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ആര്‍ടിഒയെടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസീക്യൂഷന് നടപടി വേണമെന്ന ഹൈക്കോടതിടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷന് നടപടി നേരിടേണ്ടി വരും.
കാര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സഞ്ജു ടെക്കി ആര്‍ടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വിഡിയോ ഇട്ടത് വിവാദമായിരുന്നു.






