
കാസര്‍കോട്; കുഴല്‍കിണര്‍ കുഴിക്കുന്നത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ക്ക് കഠിന തടവ് ശിക്ഷ. 18 വര്‍ഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയുമാമ് പ്രതികള്‍ക്ക് കോടതി വിധിച്ചത്.
കാസര്‍കോട് രാവണേശ്വരം പാടിക്കാനത്തെ പി എ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതിയുടെ വിധി. കുമാരന്റെ സഹോദരങ്ങളായ പി എ ശ്രീധരന് (57), പി എ,നാരായണന് (49), പി എ പത്മനാഭന് (64 , പത്മനാഭന്റെ മകനായ പി എ സന്ദീപ് (34) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബര്‍ 31 ന് ആയിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.






