
ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശില്‍ ഭരണകക്ഷിയായ വൈഎസ് ആര് കോണ്‍ഗ്രസ് അധികാരത്തിനു പുറത്തേക്ക്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു. ആകെയുളള 175 സീറ്റുകളില്‍ 157 സീറ്റുകളില്‍ എന്‍ഡിഎ സഖ്യമാണ് മുന്നില്‍. 130 സീറ്റുകളില്‍ ടിഡിപിയു 20 സീറ്റുകളില്‍ പവന് കല്ല്യാണിന്റെ് ജനസേനനയും ഏഴിടത്ത് ബിജെപിലും ലീഡ് ചെയ്യുന്നു. 18 സീറ്റുകളില്‍ മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലീഡുളളത്.
2019 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 151 സീറ്റുകള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക ഒരു സീറ്റും മാത്രമാണ് നേടിയത്. ഇത്തവണ വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകള്‍ ശര്‍മിളയെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ് നടത്തിയ പരീക്ഷണം പാളിയെന്ന സൂചനയാണ് ഈ ഘട്ടത്തില്‍ ലഭിക്കുന്നത്. നിലവില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ലീഡില്ല.
ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്.
പാര്‍ട്ടി : 2024 : 2019
വൈസ് ആര് കോണ്‍ഗ്രസ് : 18 : 151
ടിഡിപി : 130 : 23
ജെഎല്‍പി : 20 : 1
ബിജെപി : 7 : 1
കോണ്‍ഗ്രസ് :0 : 0






