
ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി ട്രക്കിംങ് സംഘത്തിലെ രണ്ട് മലയാളികളടക്കം 5 പേർ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ സംഘമാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റിയത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്നു സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.
നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ 13 പേരെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 22 സംഘം . കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ട്രക്കിങിനു പോയത്.
മെയ് 29 ന് ആണ് സംഘം ട്രെക്കിങിന് പോയത്. ജൂൺ 7 ന് മടങ്ങേണ്ടതായിരുന്നു. ഇതിനിടയ്ക്കാണ് മോശം കാലാവസ്ഥയെ തുടർന്ന് യാത്ര സംഘത്തിന് വഴി തെറ്റുന്നത്. ട്രക്കിംഗ് സംഘത്തിനൊപ്പം ട്രെക്കിംഗ് ഏജൻസിയായ ഹിമാലയൻ വ്യൂ ട്രാക്കിംഗിൽ നിന്ന് മൂന്ന് ഗൈഡുകൾ ഉണ്ടായിരുന്നുവെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് മെഹർബൻ സിംഗ് ബിഷ്ത് പറഞ്ഞു.






