
കോഴിക്കോട് ബീച്ചില്‍ കടലാക്രമണത്തിനെ തുടര്‍ന്ന് നടപാത തകര്‍ന്ന് കല്ലും മണ്ണും പൂര്‍ണമായി ഇളകി മാറി. അതേ സമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചട്ടുണ്ട്.
മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക മുന്നറിയിപ്പുണ്ട്. തെക്കന്‍ തെലങ്കാനയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി, അറബിക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തി എന്നിവയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത്.






