
തൃശ്ശൂര്: കുവൈറ്റ് തീപിടിത്തത്തില് മരണമടഞ്ഞ 45 പേരുടെ മൃതദേഹങ്ങളുമായി പ്രത്യേക വിമാനം കൊച്ചിയില് ഇറങ്ങി. രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില് വിമാനം ലാന്ഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും അടക്കമുള്ളവര് വിമാനത്താവളത്തില് എത്തിയിട്ടുണ്ട്.
മൃതദേഹം കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്ഗോ ക്ലീയറന്സ് അടക്കമുള്ള നടപടികള് പുരോഗമിക്കുകയാണ്. മൃതദേഹം പിന്നീട് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്ന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തില് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്ശനമുണ്ടാകും. തുടര്ന്ന് ആംബുലന്സുകളില് മരിച്ചവരുടെ വീടുകളില് എത്തിക്കും. മൃതദേഹങ്ങള് ഏറ്റുവാങ്ങാന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തില് എത്തിയിട്ടുണ്ട്. കസ്റ്റംസ് ക്ലയറന്സിന് ശേഷം ഏറ്റുവാങ്ങുന്ന മൃതദേഹം വിമാനത്താവളത്തില് പൊതുദര്ശനത്തിന് വെക്കും. 14 പേരുടെ മൃതദേഹം ക്ലീയറന്സിന് ശേഷം ഡല്ഹിക്ക് തിരിച്ചയയ്ക്കും.
31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരിയില് ഏറ്റുവാങ്ങുക. 23 മലയാളികളുടേയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്ണാടകക്കാരന്റെയും മൃതദേഹമാണ് ഇവിടെ ഏറ്റുവാങ്ങുക. അതിന് ശേഷം അത് കൈമാറും ഓരോ ആംബുലന്സിലായി അതാത് പ്രദേശത്തേക്ക് അയയ്ക്കും. ഓരോ ആംബുലന്സിനുമൊപ്പം ഓരോ പോലീസ് പൈലറ്റ് വാഹനവും ഉണ്ടായിരിക്കും. പറഞ്ഞതിലും രണ്ടു മണിക്കൂര് വൈകിയാണ് വിമാനം എത്തിച്ചേര്ന്നത്.







Comments