ന്യൂഡല്‍ഹി: ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ പിതാവിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നര്‍ഗീസ് ദത്ത്. പിതാവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലോടെയാണ് ഋഷി കപൂറിന്റെ പുസ്തകം തുടങ്ങുന്നത്. 28-ാമത്തെ വയസില്‍ തന്നെ പിതാവ് ഹിന്ദി സിനിമയില്‍ സ്റ്റാര്‍ ആയിരുന്നു.
അമ്മയ്ക്ക് പുറമെ മറ്റ് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. പിതാവ് ബന്ധം പുലര്‍ത്തിയിരുന്ന ഒരു സ്ത്രീ ബോളിവുഡ് താരം നര്‍ഗീസ് ദത്ത് ആയിരുന്നു. ആര്.കെ സ്റ്റുഡിയോസിന്റെ ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത് നര്‍ഗീസ് ദത്തിനെയാണ്. പിതാവിന് അത്രയേറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു നര്‍ഗീസ് ദത്ത്. വൈജയന്തിമാലയുമായും രാജ്കപൂറിന് ബന്ധമുണ്ടായിരുന്നു.
മദ്യത്തോടും അമിതമായ ആസക്യിയുണ്ടായിരുന്ന ആളാണ് രാജ്കപൂര്‍. വിസ്കിയോടായിരുന്നു അദ്ദേഹത്തിന് അമിതമായ ഭ്രമം. ജോണി വാക്കര്‍ ബ്ലാക്ക് ലേബലായിരുന്നു രാജ്കപൂറിന്റെ ഇഷ്ടപ്പെട്ട ബ്രാന്‍ഡ്. അദ്ദേഹത്തിന്റെ കബോര്‍ഡില്‍ മുഴുവന്‍ ജോണി വാക്കറിന്റെ ഒഴിഞ്ഞ കുപ്പികളായിരുന്നു. താന്‍ വളര്‍ന്നപ്പോള്‍ പിതാവുമായി ഒരുമിച്ച് മദ്യപിക്കുമായിരുന്നു-ഋഷി കപൂര്‍ വെളിപ്പെടുത്തി.
രാജ്കപൂര്‍ എനിക്ക് പിതാവ് മാത്രമല്ല, ഗുരു കൂടിയായിരുന്നു. എന്റെ ക്രാഫ്റ്റിനെക്കുറിച്ച് എനിക്ക് മനസിലാക്കി തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചു. നര്‍ഗീസ് ദത്ത് കഴിഞ്ഞാല്‍ രാജ്കപൂറിനൊപ്പം ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ച താരമാണ് ഞാന്‍-ഋഷി കപൂര്‍ കൂട്ടിച്ചേര്‍ത്തു.