
വടകര; തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികല് ഉള്‍പ്പടെ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് ഉച്ചയോടെയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്പ്പടെയുല്ളവര്ക്കാണ് പരിക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച ആളുകള്‍ക്കും നായയുടെ കടിയേറ്റു.
പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. ഒരു നായ തന്നെയാണ് 15ളം പേരെ കടിച്ചത്. എന്നാല്‍ ആക്രമിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.






