
മേടം (അശ്വതി, ഭരണി, കാര്‍ത്തിക) - പൊതുവെ സര്‍വ്വകാര്യവിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം) - ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്നത്താല്‍ ഉയര്‍ച്ച ഉണ്ടാകു ന്നതാണ്.
മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം) - കാര്യപരാജയം, അഭിമാന നഷ്ടങ്ങള്‍, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഫലമാകുന്നതാണ്.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം ഇവ കാണുന്നു. മധ്യാഹ്ന ശേഷം ഗുണദോഷസമ്മിശ്രം.
ചിങ്ങം (മകം, പൂരം, ഉത്രം) - കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങള്‍, രോഗവിഷമതകള് ഇവ ഫലം. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.
കന്നി (ഉത്രം , അത്തം, ചിത്തിര) - സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.
തുലാം (ചിത്തിര , ചോതി, വിശാഖം) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദരവൈഷമ്യങ്ങള്‍ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്.
വൃശ്ചികം (വിശാഖം , അനിഴം,തൃക്കേട്ട) - സകലകാര്യവിജയം, കീര്‍ത്തി, ബഹുമതികള്‍, സുഹൃദ്സമാഗമം, ധനപരമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം) - സര്‍വ്വകാര്യതടസ്സങ്ങള്‍, സ്വസ്ഥതക്കുറവ്, ശിരോരോഗം, അപകടഭീതി, ധനനഷ്ടം ഇവ ഫലം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം) - കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി) - പല രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബകലഹം, മനഃക്ലേശങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഇവ വന്നു ഭവിക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ദിനമധ്യത്തിനു ശേഷം, ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.
അനില്‍ പെരുന്ന - 9847531232






