കോഴിക്കോട് :മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെഎസ്യു എംഎസ്എഫ് പ്രവർത്തകർ . കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എൻജിഒ യൂണിയൻ സമ്മേളനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം
മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോൾ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്
കെഎസ്യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷഹബാസ്, എം.പി.രാഗിൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൂടുതൽ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരുന്നു. പോലീസുകാര്‍ക്ക് ഇവരെ തിരിച്ചറിയാൻ സാധിച്ചതുമില്ല.

Comments