
കൊടുമണ്ണിൽ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓടയുടെ തർക്കത്തിൽ നിർമ്മാണം മുടങ്ങിയ പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി .
മന്ത്രി വിവാദ ഓടയുടെ ഭാഗം ഒഴിച്ചുള്ള നിർമ്മാണം തുടരാനാണ് നിർദ്ദേശം നൽകിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കത്ത് നൽകിയതിനെ തുടർന്നാണ് നിർദ്ദേശം. ഓടയുടെ ഭാഗത്തെ നിർമ്മാണം റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് സർവ്വേ റിപ്പോർട്ട് അനുസരിച്ചാകും നടക്കുക.
കൊടുമൺ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈൻമെന്റിൽ തർക്കം വന്നത്. മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവ് ജോർജ്ജ് ജോസഫ് സ്വന്തം കെട്ടിടത്തിന് മുന്നിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതിമാറ്റിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസും ആരോപണം ഉന്നയിക്കുകയായിരുന്നു. നിർമ്മാണവും തടഞ്ഞു. ഇതോടെയാണ് വിവാദമായത്.






