
അമൽ നീരദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ മാസ്സ് സിനിമയായിരുന്നു ബിഗ് ബി. ബിലാലിന്റെയും ഗ്യാങ്ങിന്റെയും വരവ് തിയേറ്ററില്‍ റിലീസ് ചെയ്ത് പിന്നീടാണ് ആരാധകര്‍ ഏറെ ആഘോഷമാക്കിയത്. അന്ന് തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീടാണ് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് സിനിമയിലുണ്ടായിരുന്നത്. കുറച്ചു നാളുകളായി ഈ സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 2024-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമില്ലെന്നു തന്നെ പറയാം.
ഇപ്പോഴിതാ ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായി എല്ലാം റെഡി ആയിരുന്നെങ്കിലും കൊറോണ കാരണമാണ് ചിത്രീകരണം മുടങ്ങിയതെന്ന് പറയുകയാണ് മംമ്ത മോഹൻ ദാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകാൻ ഇനി സാധ്യത കുറവാണെന്ന് മംമ്തയുടെ പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ താരം പറഞ്ഞു.
‘‘ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഷൂട്ട് നടക്കാനിരുന്നതായിരുന്നു. ഭീഷ്മപർവത്തിന് മുമ്പ് ചെയ്യേണ്ട സിനിമയായിരുന്നു ബിലാല്‍. എല്ലാ അഭിനേതാക്കളുടെയും ഡേറ്റും കിട്ടിയിരുന്നു. ലൊക്കേഷനും ശരിയായി വന്നതാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പാണ് കൊറോണ നിയന്ത്രണവും ലോക്ഡൗണും വന്നത്. അതോടെ ഷൂട്ട് നിന്നുപോയി. ഇനി അത് എപ്പോള്‍ നടക്കുമെന്ന് അറിയില്ല...’’ മംമ്ത മോഹൻദാസ് പറഞ്ഞു.
2007-ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം തിയേറ്ററില്‍ മികച്ച വിജയം കാഴ്ച വച്ചിരുന്നില്ല. പക്ഷേ വർഷങ്ങള്‍ കഴിഞ്ഞതോടെ ബിഗ് ബി പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. 2017-ലാണ് ബിലാല്‍ എന്ന പേരില്‍ ബിഗ്ബിയുടെ രണ്ടാം ഭാഗം അമല്‍ നീരദ് അനൗണ്‍സ് ചെയ്തത്. ഏഴ് വർഷം കഴിഞ്ഞിട്ടും ചിത്രത്തെ കുറിച്ച് പുതിയ അപ്ഡേഷനോ ഷൂട്ടിനെക്കുറിച്ചോ ഷെഡ്യൂളിനെക്കുറിച്ചോ ഒരു വിവരവും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍ നിലവിൽ മറ്റ് പ്രൊജക്ടുകളെല്ലാം മമ്മൂട്ടി തീർത്തതിന് ശേഷം ബിലാലിന്റെ ചിത്രീകരണത്തിലേക്ക് ഉടൻ കടക്കും എന്നാണ് റിപ്പോർട്ട്. ഭീഷ്മ പർവത്തിന് ശേഷം അമൽനീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാകുമിത്.






