
ന്യൂഡല്‍ഹി; നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്.എല്ലാതിനും അതിന്റെതായ സമയവും രീതികളുമുണ്ട്. പരീക്ഷയെക്കുറിച്ച് രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞപ്പോല്‍,ഏത് പ്രശ്നവും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ് എന്നതിന്റെ ഉദ്ദേശമാണ് കാണിക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
രാജ്യത്തെ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാണ്. പിന്നെ എന്താണ് ആശയക്കുഴപ്പം? വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിബിഐ കുറ്റക്കാരെ എല്ലാവരെയും പിടികൂടാന്‍ പോകുന്നു. ഒരാളെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല.
പരീക്ഷാനടപ്പുമായി ബന്ധപ്പെട്ട എന്‍ടിഎയുടെ ചുമതലക്കാരെയെല്ലാം മാറ്റി. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. പരീക്ഷാപരിഷ്കരണത്തിനായി വിശ്വാസയോഗ്യമായ വ്യക്തികളെ ഉള്‍പ്പെടുത്തി ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്.






