
ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മിച്ച് ഡച്ച് എഞ്ചിനീയര്‍മാര്‍. 2020 ല്‍ ഓസ്ട്രേലിയക്കാരനായ ബെര്‍ണി റയാന് നിര്‍മ്മിച്ച 155 അടി 8 ഇഞ്ച് നീളമുള്ള സൈക്കിളിനെ പിന്നിലാക്കിയാണ് പുതിയ സൈക്കിള്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 180 അടി, 11 ഇഞ്ചാണ് പുതിയ സൈക്കിളിന്റെ നീളം. ദൈനംദിന ഉപയോഗത്തിന് സൈക്കിള്‍ ഉപയോഗപ്രദമല്ലെങ്കിലും ഈ സൈക്കിളില്‍ ഒരു സവാരിയൊക്കെ സാധ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇവാന് ഷാല്‍ക്ക് എന്ന 39 കാരനാണ് സൈക്കിള്‍ നിര്‍മ്മാണ ടീമിന് നേതൃത്വം നല്‍കിയത്. ഏതായാലും സൈക്കിള്‍ ഗിന്നസ് വേള്‍ഡ്റെ ക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. ' വര്‍ഷങ്ങളായി ഞാന്‍ ഈ ആശയത്തെക്കുറിച്ച് ചിന്തിക്കുന്നു. ഒരിക്കല്‍ എനിക്ക് ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ബുക്ക് ലഭിച്ചു, ആ പുസ്തകത്തില്‍ ഇത്തരമൊരു റെക്കോര്‍ഡുള്ള കാര്യം ഞാന്‍ അറിഞ്ഞത്.'. ഇവാന് ഷാക്ക് പറയുന്നു.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ നിരവധി തവണ ഈ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ബുക്ക് തന്നെ പറയുന്നു. 1965 ല്‍ ജര്‍മ്മനിയിലെ കൊളോണിയല്‍ നിര്‍മ്മിച്ച 8 മീറ്റര്‍(26 അടി 3 ഇഞ്ച്) വലുപ്പമുള്ള ഒരു സൈക്കിളിനാണ് ഈ ഇനത്തിലെ ആദ്യ റെക്കോര്‍ഡ്. പിന്നാലെ ന്യൂസിലന്‍ഡ് ഇറ്റലി. ബെല്‍ജിയം. ഓസ്ട്രേലിയ, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ തവണയും റെക്കോര്‍ഡ് മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ 180 അടി. 11 ഇഞ്ച് നീളമുള്ള സൈക്കിള്‍ നിര്‍മ്മിച്ച് ഇവാന് ലോക റെക്കോര്‍ഡ് സ്വന്തമാക്കി.






