
സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി ഇനി യുപിഐ വഴി പണം നൽകാനാവും. സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.






