
ജീവിതത്തില്‍ ഒരു തവണ എങ്കിലും ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടില്ലത്തതായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമാണ് ആ ഭാഗ്യം വന്നുചേരുന്നത്. അധ്വാനമൊന്നും കൂടാതെ ഇത്രയധികം പണം കയ്യില്‍ വരാന്‍ വേഞെ മാര്‍ഗം ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ആളുകള്‍ വീണ്ടും വീണ്ടും ലോട്ടറി എടുക്കാറുണ്ട്. ലോട്ടറിയെടുക്കുമ്പോള്‍ പലതരത്തിലും അതിലെ നമ്പര്‍ നോക്കി തെരഞ്ഞെടുക്കുന്നവരുണ്ട്. അവസാനത്തെ അക്കം നോക്കിയെടുക്കുന്നവരുണ്ട്, പ്രത്യേക തീയതികളിലെ അക്കം നോക്കി എടുക്കുന്നവരുണ്ട് അങ്ങനെ പോകുമത്.
എന്നാല്‍, അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ക്ക് 41 ലക്ഷം ലോട്ടറിയടിച്ചത് ഒരു അപരിചിതന്റെ കാര്‍ നമ്പര്‍ തെരഞ്ഞെടുത്തിന് പിന്നാലെയാണ്.
20533 എന്ന നമ്പറാണ് താനുപയോഗിച്ചത് എന്ന് ഇയാള്‍ പറയുന്നു. പ്രിന്‍സ് ജോര്‍ജ്ജ് കൗണ്ടിയിലെ ഹയാറ്റ്സ്വില്ലെയില് നിന്നുള്ള ഇയാള്‍ തന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് പറഞ്ഞിരിക്കുന്നത്. മേരിലാന്‍ഡ് ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. മിക്കവാറും ലോട്ടറിയെടുക്കുന്ന ആളാണ് ഇദ്ദേഹം. കളിക്കാന്‍ തെരഞ്ഞെടുക്കുന്ന അക്കങ്ങള്‍ വിവിധ കാറുകളുടേതായിരിക്കും പോലും.
ഒന്നുകില്‍ വഴിയരികില്‍ അപകടത്തില്‍ പെട്ട് കിടക്കുന്ന കാറുകള്‍, അതുപോലെ തന്നേക്കാള്‍ വേഗത്തില്‍ പോയി തന്റെ മുന്നിലെത്തുന്ന കാറുകള്‍ ഇതിന്റെയെല്ലാം നമ്പറുകള്‍ ഓര്‍മ്മിച്ച് വയ്ക്കും, പിന്നീട് ആ നമ്പര്‍ കളിക്കും. അങ്ങനെ തെരഞ്ഞെടുത്ത ഒരു കാറിന്റെ നമ്പറാണ് ഇയാള്‍ക്ക് 41 ലക്ഷത്തിന്റെ സമ്മാനം നേടിക്കൊടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയിരിക്കുന്ന ഈ തുക താന്‍ തന്റെ പേരക്കുട്ടിയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ഇടും എന്നും ഇയാള്‍ മേരിലാന്‍ഡ് ലോട്ടറി അധികൃതരോട് പറഞ്ഞത്രെ.






