
ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. ജൂലൈ 12-ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഭാഗമായി ആനന്ദിന്റെയും രാധികയുടെയും 'സംഗീത്' ചടങ്ങിൽ പോപ് താരം ജസ്റ്റിൻ ബീബർ തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിനായി താരം വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സംഗീത് പരിപാടിയിൽ പാടാനായി 10 ദശലക്ഷം യുഎസ് ഡോളർ, അതായത് 83 കോടി ഇന്ത്യൻ രൂപ ജസ്റ്റിൻ ബീബർ പ്രതിഫലമായി കൈപ്പറ്റിയെന്നാണു വിവരം. കഴിഞ്ഞ വെള്ളിയാഴ്ച കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയത്. പരിപാടിക്ക് ശേഷം ശനിയാഴ്ച പുലർച്ചെ ബീബർ തിരികെ മടങ്ങിയെന്നാണ് സൂചന.
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും വീഡിയോയും പോപ് താരം പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് ചിത്രം വൈറലായിമാറുകയും ചെയ്തു.
ജസ്റ്റിൻ ബീബറിന് പുറമെ റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ തുടങ്ങിയവരും അംബാനി വിവാഹത്തോട് അനുബന്ധിച്ച് പരിപാടികൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 51 കോടിയായിരിക്കും ഡ്രേക്കിന്റെ പ്രതിഫലമെന്നും അഡെലിനും ലാനായ്ക്കും 17 കോടി വീതം ലഭിക്കുമെന്നുമാണ് വിവരം.






