
തൃശൂര്‍ : തൃശൂര്‍ മേയര്‍ക്കെതിരെ തുറന്നടിച്ച് വി.എസ് സുനില്‍കുമാര്‍. മേയര്‍ എം.കെ വര്‍ഗീസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്നില്‍നിന്ന് കുത്തിയെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം വി.എസ്.സുനില്‍ കുമാറിന്റെ്ആദ്യ പ്രതികരണമാണ് ഇത്. വികസന രാഷ്ര്ടീയത്തിന്റെ പേരു പറഞ്ഞാണ് ബിജെപിയോടുള്ള മേയറുടെ അനുഭാവം. ഇതിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ എല്‍ഡിഎഫിനും നേതൃത്വം നല്കുന്ന സിപിഎമ്മിന് കഴിയാതെ പോയിരുന്നുവെന്ന് സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി .
തൃശൂരിലെ തോല്‍വിയില്‍ പോലീസിനും പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂരം നടത്തിപ്പില്‍ പ്രവര്‍ത്തനപരിചയമുള്ള പോലീസുകാരെ കമ്മീഷണര്‍ പൂര്‍ണമായി മാറ്റിനിര്‍ത്തിയെന്നും സുനില്‍കുമാര്‍ ആരോപിച്ചു. പൂരത്തില്‍ വെടിക്കെട്ട് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങള്‍ പെട്ടെന്നാണ് എടുത്തത്. പൂരം കമ്മിറ്റി ഇത് സംബന്ധിച്ച് ഒന്നും അറിഞ്ഞിട്ടില്ല. പൂരം പൊളിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയില്‍ പോലീസ് കമ്മീഷണര്‍ വീണു. കമ്മീഷണര്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കുകയായിരുന്നു. ഇതിന് പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിവരും.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കരുവന്നൂർ സഹകരണബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന പരാതിയിൽ പോലീസും വിവിധ ഏജൻസികളും അന്വേഷണംതുടങ്ങിയിട്ട് മൂന്നുവർഷം. എന്നിട്ടും തട്ടിപ്പിലൂടെ 100 കോടിയിലേറെ കൈക്കലാക്കിയ 111 പേർ ആരാണെന്ന് കണ്ടെത്താനായിട്ടില്ല ഇത് ആരുടെ കഴിവ്കെടാണന്ന് ജനം ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ പ്രശ്നം നീട്ടിക്കൊണ്ടുപോകാതെ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.




