
കര്‍ക്കടകമാസത്തില്‍ അഗ്നിദീപ്തി കുറവായതിനാല്‍ ദഹനം കുറവാകുന്നു. പോഷകഗുണമുള്ളതും പക്ഷേ, ലഘുവായതുമായ ആഹാരമാണ് ഈ സമയത്ത് ഉത്തമം. ഈ ലക്ഷ്യത്തോടെയാണ് പൂര്‍വ്വികര്‍ കര്‍ക്കടകക്കഞ്ഞി ഒരുക്കിയിരിക്കുന്നത്. പല പ്രദേശങ്ങളിലും വ്യത്യസ്ത ചേരുവകളാണ് കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞിയില്‍ ചേര്‍ത്തുവരുന്നത്.
ഞവരയരിയോ, പൊടിയരിയോ കഞ്ഞി തയ്യാറാക്കാന്‍ ഉപയോഗിക്കാം. നാഴിയരിയുടെ കഞ്ഞി നാലുപേര്‍ക്ക് എന്നാണ് കണക്ക്. വളരെ ലളിതമായി വീട്ടില്‍ തന്നെ കര്‍ക്കടകക്കഞ്ഞി ഒരുക്കാം.
ഉലുവ- 5 ഗ്രാം, കുരുമുളക്- 2 ഗ്രാം, ജീരകം- 5 ഗ്രാം, ചുക്ക്- 3 ഗ്രാം എന്നിവ എല്ലാം കൂടി പൊടിച്ചെടുത്ത് ചേര്‍ത്ത കഞ്ഞി വയ്ക്കാം.
കരിഞ്ചീരകം, പെരുഞ്ചീരകം, അയമോദകം, തിപ്പലി, കുരുമുളക്, ചുക്ക് എന്നിവയും മുകളില്‍ പറഞ്ഞിരിക്കുന്ന അളവില്‍ തന്നെ പൊടിച്ചു ചേര്‍ത്ത് കഞ്ഞിവയ്ക്കാവുന്നതാണ്.
ഒരാഴ്ച മുതല്‍ ഒരുമാസം വരെ രാവിലെ വെറും വയറ്റില്‍ കര്‍ക്കടക കഞ്ഞി കുടിക്കുന്നത് നല്ലതാണ്. മറ്റു രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കര്‍ക്കടകകഞ്ഞി കുടിക്കാവൂ.







Comments