വാര്‍ധക്യംകൊണ്ട് ദേഹത്തിലുണ്ടാകുന്ന ചുളിവും നരയും മാറാന്‍ കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ നൂറ് പലംവീതം എടുത്ത് ഓരോന്നും വെവ്വേറെ നീരില്‍ ഭാവനം ചെയ്യുക. ഇതിനുശേഷം ലോഹചൂര്‍ണ്ണവും വിഴാലരിയും പത്തിലൊരംശം വീതം ഇതില്‍ ചേര്‍ക്കുക. കൂടാതെ ശതാവരി, ചിറ്റമൃത്, കൊടുംവേലിക്കിഴങ്ങ് എന്നിവ 25 പലവും ചേര്‍ക്കുക. ഇപ്രകാരം കിട്ടുന്ന മിശ്രിതത്തില്‍ നെയ്യ്, എണ്ണ, തേന്‍ എന്നിവ കൂട്ടിച്ചാലിച്ച് കഴിക്കുക. ഇത് ദീര്‍ഘായുസ്സിന് വളരെ നല്ലത്.
ത്രിഫല തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ വാര്‍ധക്യകാലത്തെ എല്ലാത്തരം രോഗങ്ങള്‍ക്കും ശമനം തീര്‍ച്ച. ദീര്‍ഘായുസും ലഭിക്കും. ത്രിഫലയും തിപ്പലിയും കൂട്ടി നന്നായി പൊടിച്ച് നെയ്യ്, തേന്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് കഴിക്കുക.
കൊടുവേലിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, കടുക്ക, ചിറ്റമൃത്, ചുക്ക് എന്നിവ പൊട്ടിച്ച് ശര്‍ക്കര കൂട്ടി കഴിക്കുന്നതും വാര്‍ധക്യകാല രോഗങ്ങളെ അകറ്റാന്‍ ഏറെ ഗുണം ചെയ്യുമെന്ന ആയുര്‍വേദ നിഗമനം മറക്കാതിരിക്കുക.
ഡോ. രവി കുമാര്‍






