
തിരുവനന്തപുരം; തിരുവനന്തപുരത്തെ അ്നതാരാഷ്ട്ര വിമാനത്താവളത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ യാത്രക്കാരുടെയും വിമാനസര്‍വീസുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 12,600 പേരാണ് മൂന്ന് മാസത്തിനിടെ യാത്ര ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോല്‍ 21 ശതമാനമാണ് വര്‍ധനവ്.
മൂന്നൂമാസത്തെ യാത്രക്കാരില്‍ 6,61,000 പേര് ആഭ്യന്തരയാത്രക്കാരാണ്. 5,98,000 പേര് അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരില്‍ ഏറ്റവുമധികം പേര് യാത്ര ചെയ്തത് ഷാര്‍ജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ബംഗളൂരുവിലേക്കും. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ പതിനാല് ശതമാനമാണ് വര്‍ധന. പ്രതിമാസം നാല് ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.






