
ദില്ലി; മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത് കേസിലെ സിബി ഐഅറസ്റ്റ് ചോദ്യം ചെയ്തും കേസിലെ ഇടക്കാല ജാമ്യം തേടിയാണ്.
അതേസമയം കെജ്രിവാളിന്റെ സ്ഥിര ജാമ്യ അപേക്ഷയില്‍ ജൂലൈ 29ന് കോടതി വാദം കേള്‍ക്കും. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കെജ്രിവാള്‍ ജയില്‍ മോചിതന്‍ ആകാതിരിക്കാന്‍ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തത് എന്ന് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ചൂണ്ടികാട്ടി. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും കെജ്രിവാള്‍ ശ്രമിച്ചെന്നും സിബിഐ കോടതിയില്‍ ആരോപിച്ചു.






